മാഡ്രിഡ് : സ്പെയിനിന്റെ റാഫേല്‍ നദാല്‍ മാഡ്രിഡ് മാസ്റ്റേഴ്സ് ഓപ്പണ്‍ ടെന്നീസില്‍ കിരീടം നേടി.ഫൈനലില്‍ നദാല്‍ ഡൊമിനിക് തീമിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 7-6 (10-8) , 6-4. ഇത് അഞ്ചാം തവണയാണ് നദാല്‍ ഇവിടെ ചാമ്പ്യനാകുന്നത്.
രണ്ടാം സീഡായ നോവാക്ക് ജോക്കോവിച്ചിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലില്‍ കടന്നത് സ്കോര്‍: 6-2, 6-4.
അടുത്തിടെ നടന്ന മേണ്ടീകാര്ലോ ഓപ്പണില്‍ നദാല്‍ പത്താം തവണ കിരീടം നേടിയിരുന്നു.14 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്് .അടുത്ത മാസം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ കിരീട പ്രതീക്ഷയുളള താരമാണ് നദാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: