കണ്ണൂര്‍: പ്ലസ് ടു, വിഎച്ച്എസ്സി പരീക്ഷാ ഫലത്തിന് കണ്ണൂരിന് നേട്ടം. 87.22 ശതമാനം വിജയത്തോടെയാണ് കണ്ണൂര്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ജില്ലയില്‍ 26 വിദ്യാര്‍ഥികള്‍ മുഴുവന്‍ മാര്‍ക്കും നേടി. ജില്ലയിലെ നാല് വിദ്യാലയങ്ങള്‍ക്ക് മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. 335 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച കടമ്പൂര് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ജില്ലയില്‍ ഒന്നാമത്. സംസ്ഥാനതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിപ്പിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച രïാമത്തെ സ്കൂള്‍ കൂടിയാണ് കടമ്പൂര്. കാരക്കുï് ഡോണ്‍ബോസ്കോ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് എച്ച്.എസ്.എസ്, സെക്രട് ഹാര്‍ട്ട് എച്ച്.എസ്.എസ്. കണ്ണൂര്‍, റാണി ജയ് എച്ച്.എസ്.എസ്. നിര്‍മലഗിരി എന്നിവയാണ് മറ്റു സ്കൂളുകള്‍.
99 ശതമാനത്തിന് മുകളില്‍ വിജയം നേടിയ വിദ്യാലയങ്ങള്‍ കണ്ണൂരില്‍ നാലെണ്ണവും ഒന്ന് മാഹിയിലുമാണ്. ഗവ. എച്ച്.എസ്.എസ്. രാമന്തളി, സെന്റ് കോര്ണോളിയസ് എച്ച്.എസ്.എസ്. കോളയാട്, സെക്രട് ഹാര്‍ട്ട് എച്ച്.എസ്.എസ്. അങ്ങാടിക്കടവ്, സെന്റ് തെരാസസ് എച്ച്.എസ്.എസ്. കണ്ണൂര്‍, എക്സല്‍ പബ്ലിക് എച്ച്.എസ്.എസ്. ചാലക്കര എന്നീ സ്കൂളുകളാണിവ. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കുട്ടികളുടെയും കൂട്ടായ്മയുടെ വിജയമാണ് കണ്ണൂരിന്റെ നേട്ടം.
കടമ്പൂര് എച്ച്എസ്എസ്, കണ്ണൂര്‍ സേക്രര്‍ട്ട് ഹാര്‍ട്ട് എച്ച്എസ്എസ്, കാരക്കുണ്ട് ഡോണ്‍ബോസ്കോ എച്ച്.എസ്.എസ്, റാണി ജയ് എച്ച്എസ്എസ് നിര്‍മലഗിരി എന്നിവയാണ് ജില്ലയില്‍ നൂറുമേനി നേടിയ സ്കൂളുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: