തിരുവനന്തപുരം: ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനവും നല്‍കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. കണ്ണൂരില്‍ കഴിഞ്ഞദിവസം ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെ വീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ 33-ാം വാര്‍ഷികാഘോഷവും ബിരുദദാനവും ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയപ്രചാരണത്തില്‍ പരാജയപ്പെട്ട സിപിഎം, ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച് അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. ആശയം തോറ്റപ്പോള്‍ സിപിഎം ആയുധമെടുത്തു. ഇത് അനുവദിക്കാനാകില്ല.
നീറ്റ് പരീക്ഷയും പ്രവേശനവും സുതാര്യമാണ്. സിബിഎസ്ഇ കര്‍ക്കശമായ മാനദണ്ഡങ്ങളാണ് നീറ്റുമായി ബന്ധപ്പെട്ട് പുലര്‍ത്തുന്നത്. എന്നാല്‍ കേരളത്തില്‍ മെഡിക്കല്‍ പ്രവേശനത്തിന് കോഴ ആവശ്യപ്പെട്ടെന്ന ചാനല്‍ വാര്‍ത്ത ഗൗരവത്തോടെ കാണുന്നു. ഇതു സംബന്ധിച്ച് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: