തിരുവനന്തപുരം: വിദഗ്ധഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ ബിരുദ, ബിരുദാനന്തര സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചു. ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ്ടെക്നോളജിയുടെ 33-ാമത് വാര്‍ഷിക ബിരുദദാനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സുസ്ഥിരവും സാധാരണക്കാര്‍ക്ക് പ്രാപ്യവുമായ ചികിത്സാസാങ്കേതികവിദ്യകള് ലഭ്യമാക്കുന്നതില്‍ ശ്രീചിത്രയടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് ഏറെ സംഭാവനകള്‍ നല്കാന് കഴിയുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ദേശീയ ആണവോര്‍ജ കമീഷന് മുന്‍ ചെയര്മാന് ഡോ അനില്‍ കാകോദ്കര്‍ വിശിഷ്ടാതിഥിയായിരുന്നു. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റും മുന്‍ കാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. ആശാകിഷോര്‍ സ്വാഗതവും ഡോ പി. കല്യാണ കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: