തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഡിജിറ്റല്വത്ക്കരിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. നിയമസഭയില്‍ ധനാഭ്യര്ഥനകളിന്മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
സാമൂഹിക പെന്‍ഷനുള്ള അപേക്ഷയും ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനം ഒരുക്കും. തൊഴില്‍ നികുതിയും വസ്തുകരവും ഇ പെയ്മെന്റ് വഴി അടയ്ക്കാനുള്ള പദ്ധതി സംസ്ഥാനത്തെ 50 ശതമാനം പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുള്ള പഞ്ചായത്തുകളില്‍ മൂന്നുമാസത്തിനുള്ളില്‍ ഇപെയ്മെന്റ് സൗകര്യം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: