മാവേലിക്കര: എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് പത്തു ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് പ്ലസ്വണ് പ്രവേശനത്തിന് ഒഴിഞ്ഞ് കിടക്കുന്നത് 26,394 സീറ്റുകള്‍. 4,22,910 സീറ്റുകള്‍ ഉള്ളതില്‍ ഇതുവരെ 3,96,516 അപേക്ഷ ലഭിച്ചു. ഇനി സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനുണ്ട്.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം സീറ്റ് ഒഴിവുള്ളത് 5,278. കുറവ് വയനാട് ജില്ലയില്‍ 278. കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മാത്രമാണ് സീറ്റുകളേക്കാള്‍ അധികം അപേക്ഷ ലഭിച്ചത്. ഓരോ ജില്ലയില്‍ അനുവദിക്കപ്പെട്ട സീറ്റുകള്‍, ലഭിച്ച അപേക്ഷകള്‍, ഒഴിവുള്ള സീറ്റുകള്‍ ക്രമത്തില്‍; തിരുവനന്തപുരം 36,544-32,879-3,665,പത്തനംതിട്ട 17,738-14,159-3,579,ആലപ്പുഴ 27,016-24,944-2,072,കോട്ടയം 26,206-21,372-4,834,ഇടുക്കി 14,152-12,451-1,701,എറണാകുളം 38,056-33,117-4,939,തൃശൂര്‍ 38,234-34,379-3,855,കോഴിക്കോട് 40,262-34,984-5,278,വയനാട് 10,188-9,910-278, കണ്ണൂര്‍ 33,018-29,149-3,869, കാസര്‍ഗോഡ് 16,912-15,196-1,716.
അധികം അപേക്ഷ ലഭിച്ച ജില്ല, സീറ്റുകള്‍, അപേക്ഷകള്‍, അധികം; കൊല്ലം 31,082-31,139-57, പാലക്കാട് 32,856-38,694-5,838, മലപ്പുറം 60,646-64,143-3,497
പ്രതികരിക്കാൻ ഇവിടെ എഴുതുക: