ആറുവയസുകാരന്‍ മുങ്ങി മരിച്ചു

Monday 15 May 2017 10:51 pm IST

നെന്മാറ: മുതലപ്പാറയില്‍ വീടിനടുത്തുള്ള പാറമടയില്‍ കുളിക്കാനിറങ്ങിയ മുല്ലക്കല്‍ വീട്ടില്‍ വിനോദിന്റെ മകന്‍ അശ്വിന്‍ കൃഷ്ണ (6) മുങ്ങി മരിച്ചു. ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. അശ്വിനോടൊപ്പം വെള്ളത്തില്‍ വീണ ബന്ധുവായ അഭിഷയെ വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ രക്ഷിച്ചു. ഉടന്‍ തന്നെ അശ്വിനെ നെന്മാറ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പേഴുംപാറ ബത്‌ലഹേം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമ്മ: രജിത സഹോദരന്‍: അഭിന്‍ കൃഷ്ണ. മൃതദേഹം നെന്മാറ ഗവ.ആശുപത്രി മോര്‍ച്ചറിയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.