കണ്ണൂര്‍ : പയ്യന്നൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന കക്കംപാറയിലെ സി. ബിജുവിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ശേഷം സിപിഎമ്മുകാര്‍ ആഹ്ളാദപ്രകടനം നടത്തിയെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. താന്‍ ട്വീറ്റ് ചെയ്ത വീഡിയോയില്‍ സിപിഎം ആഹ്ലാദ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ തന്നെയാണ്.
കണ്ണൂരില്‍ പതിനാലിടത്താണ് ആഹ്ലാദ പ്രകടനങ്ങള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് എത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും കുമ്മനം കൊച്ചിയില്‍ പ്രതികരിച്ചു. സിപിഎം ആഹ്ളാദ പ്രകടനം നടത്തിയെന്ന് പറഞ്ഞ് കുമ്മനം ട്വിറ്ററിലിട്ട വീഡിയോക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് വിശദീകരണം.
കഴിഞ്ഞ മെയ് 12 നാണ് ആര്.എസ്.എസ് മണ്ഡല് കാര്യവാഹ് ബിജുവിനെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത് . പയ്യന്നൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായിരുന്ന ധനരാജിന്റെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്താണ് നേരത്തെ നോട്ടപ്പുള്ളിയായിരുന്ന ബിജുവിനെ സിപിഎം ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: