അഞ്ചല്‍: തിരക്കേറിയ റോഡിന് സമീപത്തെ വന്മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. അഞ്ചല്‍-ആയൂര്‍ റൂട്ടില്‍ വട്ടമണ്‍ പാലത്തിന് സമീപം നിന്നിരുന്ന ഗുല്‍മോഹര്‍ മരമാണ് ഇന്നലെ വൈകിട്ട് കടപുഴകി വീണത്.
സംഭവ സമയത്ത് അത് വഴി വാഹനങ്ങളൊന്നും പോകാതിരുന്നതിനാല്‍ അപകടമുണ്ടായില്ല. അവധി ദിവസമായതിനാല്‍ റോഡില്‍ തിരക്കില്ലായിരുന്നു.
മരം റോഡിലേക്ക് വീണതിനെത്തുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് മരം മുറിച്ച് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: