ശ്രീനഗര്‍: ശ്രീനഗറിലെ എസ്.പി കോളേജ് വിദ്യാര്‍ത്ഥികളും സുരക്ഷാ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിങ്കളാഴ്ചയായിരുന്നു ആക്രമണം. കോളേജ് പരിസരത്തുവെച്ചായിരുന്നു സൈന്യവും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടിയത്.
ലാല്‍ ചൗക്കിലേക്ക് പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.
വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. വിദ്യാര്‍ത്ഥികള്‍ സൈന്യത്തിനുനേരെ കല്ലേറ് തുടങ്ങി. സ്റ്റേഷന് ഹൗസ് ഓഫീസര്‍ ക്രാല്‍ ഖുദിന് കല്ലേറില്‍ പരിക്കേറ്റു.
സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് കശ്മീര്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: