ഹെല്‍മറ്റ് ധരിച്ചെത്തി മാല കവര്‍ന്നു

Tuesday 16 May 2017 7:23 pm IST

അമ്പലപ്പുഴ: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കയറി ജീവനക്കാരിയെ അക്രമിച്ച് യുവാവ് മാല കവര്‍ന്നു. പുന്നപ്ര തെക്കുപഞ്ചായത്ത് മണിമന്ദിരത്തില്‍ പ്രദീപിന്റെ ഭാര്യ മിനിയുടെ നാലരപവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നത്. ഇന്നലെ ഒന്നിന് അമ്പലപ്പുഴ കച്ചേരിമുക്കിനു കിഴക്കുവശത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സംഭവം. ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് ലോക്കറിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാതിരുന്നപ്പോള്‍ മിനിയുടെ കഴുത്തില്‍കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മിനി പുറകെ ഓടിയെങ്കിലും യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.