ആലപ്പുഴ: അമ്പലപ്പുഴ താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന മന്നം കലാമേളയില്‍ 245 പോയിന്റുകള്‍ നേടി എന്‍എസ്എസ് ആലപ്പുഴ ടൗണ്‍ നോര്‍ത്ത് കരയോഗം ജേതാക്കളായി. 172 പോയിന്റ് നേടി വലിയ കലവൂര്‍ കിഴക്കു കരയോഗം രണ്ടാം സ്ഥാനവും 152 പോയിന്റ് നേടി തിരുവമ്പാടി കരയോഗം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം എസ്കെ ഫൗണ്ടേഷന് ചെയര്മാന് ശശികലാധരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കലാശ്രേഷ്ഠ പുരസ്കാരം സോപാനസംഗീത വിദ്വാന് അമ്പലപ്പുഴ വിജയകുമാര്‍ പുരസ്കാരം ഏറ്റു വാങ്ങി.
സമ്മാനദാനം മുന്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് ആര്.രാമചന്ദ്രന് നായര്‍ നിര്‍വഹിച്ചു. താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള അദ്ധ്യക്ഷത വഹിച്ചു.
യൂണിയന് വൈസ് പ്രസിഡന്റ് പി.രാജഗോപാലപ്പണിക്കര്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ മനോജ്കുമാര്‍, വനിതാ യൂണിയന് പ്രസിഡന്റ് രമാദേവി, യൂണിയന് സെക്രട്ടറി വി.കെ.ചന്ദ്രശേഖരക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് അമ്പലപ്പുഴ താലൂക്കിന്റെ കീഴിലുള്ള 55 കരയോഗങ്ങളിലെ കുടുംബാംഗങ്ങള്‍ക്കായാണ് മൂന്നു ദിവസത്തെ കലാമേള നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: