ചേര്‍ത്തല: മത്സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിച്ചു. പട്ടണക്കാട് പഞ്ചായത്തിലെ ആറാട്ടുപുഴയിലായിരുന്നു സംഭവം. ദൂരപരിധി ലംഘിച്ച് യന്ത്രവല്‍കൃത ബോര്‍ട്ടുകള്‍ തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിനെതിരെയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
സ്വതന്ത്ര മല്‍സ്യതൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ തീരദേശവാസികള്‍ റോഡില്‍ കുത്തിയിരുന്നു. സമരക്കാര്‍ക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരുമെത്തി. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍. കെ. പണിക്കര്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിയാസിംഗ് സാമുവല്‍, അഭിലാഷ് മാപ്പറമ്പില്‍, എ.ആര്. ബൈജു, ഷൈജു എന്നിവര്‍ സംസാരിച്ചു.
സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന് നേതാക്കളായ ആന്റണി ആറാട്ടുവഴി, ജാക്സണ് പൊള്ളയില്, രാജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: