ആലപ്പുഴ: ജില്ലാ ട്രഷറിയില്‍നിന്ന് ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിവിധ പഞ്ചായത്തുകള്‍ക്ക് മാറിനല്‍കിയ ബില്ല് പ്രകാരം അക്കൗണ്ടില്‍ പണം ലഭ്യമാകാത്ത ഗുണഭോക്താക്കളുടെ തെറ്റായ അക്കൗണ്ട് വിവരങ്ങള്‍ ഉടന്‍ തിരുത്തണം. ബില്ലില്‍ അക്കൗണ്ട് വിവരങ്ങള്‍ തെറ്റായി നല്കിയതുമൂലം ചില ഗുണഭോക്താക്കള്‍ക്ക് അക്കൗണ്ടില്‍ പണം ലഭ്യമായിട്ടില്ല. ഈ കാലയളവില്‍ ബില്ല് സമര്‍പ്പിച്ച എല്ലാ ഡി.ഡി.ഒ.മാരും പഞ്ചായത്ത് ബില്ല് പ്രകാരമുള്ള ഗുണഭോക്തൃ ബാങ്ക് അക്കൗണ്ടുകളില്‍ പണം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ബില്ലുകളില്‍ തെറ്റായി രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം നല്കി തിരുത്തണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. വിശദവിവരത്തിന് ഫോണ്‍: 0477 2251724.
പ്രതികരിക്കാൻ ഇവിടെ എഴുതുക: