തൃശൂര്‍: വനംവകുപ്പിന്റെ ഇന്‍ക്യുബേറ്ററില്‍ വിരിഞ്ഞിറങ്ങിയത് പത്ത് മലമ്പാമ്പിന് കുഞ്ഞുങ്ങള്‍. ഒരുമാസം മുമ്പ് പിടികൂടി കാട്ടില്‍ വിട്ടയച്ച മലമ്പാമ്പിന്റെ മുട്ടകളാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിരിയിച്ചെടുത്തത്.
ആകെ 17 മുട്ടകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴെണ്ണം കേടായി.
ബാക്കി പത്തെണ്ണമാണ് വിരിഞ്ഞത്. എല്ലാം ആരോഗ്യമുള്ള പാമ്പിന്‍കുഞ്ഞുങ്ങള്‍. ഇവയെ പീച്ചി വനത്തില്‍ വിടുമെന്ന് വനപാലകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: