കോട്ടയം: നാട്ടകം ഹിന്ദു ധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവസംഘടനകളുടെ നേതൃത്വത്തില്‍ നാട്ടകം ഹിന്ദുമഹാസമ്മേളനം 19,20,21 തീയതികളില്‍ നടക്കും. 19ന് രാവിലെ ധ്വജാരോഹണം വൈകിട്ട് 6.00ന് ദീപക്കാഴ്ച സമര്‍പ്പണം. വൈകിട്ട് 6.45ന് പൊന്‍കുന്നത്തുകാവ് ക്ഷേത്രമൈതാനിയില്‍ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന് മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ 5.45 ന് യോഗസാധന തുടര്‍ന്ന് ചിത്രരചനാമത്സരം, വൈകിട്ട് 4.30ന് വാവ സുരേഷ് നയിക്കുന്ന നാഗരാജം, വൈകിട്ട് 6.45 ന് ഹിന്ദു കുടുംബ സംഗമം. പ്രൊഫ.വി.ടി.രമ മുഖ്യപ്രഭാഷണം നടത്തും. 21ന് രാവിലെ വിദ്യാര്‍ത്ഥി സംഗമം, വൈകിട്ട് 3ന് ഹിന്ദുനേതൃസമ്മേളനം, 5.30ന് ജലസുരക്ഷാ പ്രതിജ്ഞയും ബോധവല്‍ക്കരണവും, 6.45ന് ഹിന്ദു കുടുംബസംഗമവും സമാപന സമ്മേളനവും. ഡോ.എന്‍.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: