വൈക്കത്ത് ആരോഗ്യവകുപ്പ് നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടി

Tuesday 16 May 2017 10:10 pm IST

വൈക്കം: നഗരസഭ ആര്യോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും, കള്ള് ഷാപ്പില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി.ഹോട്ടല്‍ ലീലാ പാലസ്,വൈയിറ്റ് ഗയിറ്റ്,ഹരിഹരവിലാസം,നഗരത്തിലെ റ്റി.എസ്.നമ്പര്‍ 34 കള്ളു ഷാപ്പ് എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഇറച്ചി, മീന്‍കറി, മീന്‍വറുത്തത്,ചപ്പാത്തി,കപ്പ,മോര് കറി തുടങ്ങിയവ പിടിച്ചെടുത്തത് .ഇന്നലെ രാവിലെ നടന്ന പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.റെയ്ഡിന് ഹെല്‍ത്ത് ഇന്‍പെക്ടര്‍ പി.പി.ഷാജി,ജെ.എച്ച്.ഐ.മാരായ സന്ധ്യാശിവന്‍,ഷാനമോള്‍ എിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.