മുക്കം: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചുളളിക്കാപറമ്പ് പ്രദേശത്ത് നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം.
വെള്ളക്കെട്ടിന് കാരണമാവുന്ന തോട്ടിലെ മണ്‍കൂന യുവാക്കളുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കുന്നുമ്മല്‍ കെ.വൈ.സി ക്ലബ് പ്രവര്‍ത്തകരാണ് ഒരു പകല്‍ മുഴുവനായി മണ്കൂനനീക്കം ചെയ്യുന്നതിനായി മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതിനെ ത്തുടര്‍ന്നാണ് ശ്രമദാനം നടന്നത്.
പുഞ്ചപ്പാടത്തേക്ക് ഒഴുകിയിരുന്ന തോടിന്റെ സ്വാഭാവിക ഒഴുക്കും തടസ്സപ്പെട്ടതോടെ കര്‍ഷകര്‍ക്കും ദുരിതമായി .ഈ സാഹചര്യത്തിലാണ് പത്തോളം യുവാക്കള്‍ മണ്‍കൂന നീക്കുന്നതിനായി മുന്നിട്ടിറങ്ങിയത്. വെള്ളം കെട്ടി കിടന്ന് കൊതുക് വളരുന്നത് കുന്നുമ്മല്‍, അക്കരപറമ്പ് ,ചെട്ട്യാന് തൊടിക, തേലീരി പ്രദേശവാസികള്‍ക്ക് വലിയ ഭീഷണിയായിരുന്നു. ഷൈജു, സാലിം ,ദിപീഷ് എന്നിവര്‍ നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: