കേന്ദ്രസര്‍വ്വകലാശാല ദേശീയ എന്‍ട്രന്‍സ് ഇന്നും നാളെയും

Tuesday 16 May 2017 10:58 pm IST

പെരിയ: കേരളമുള്‍പ്പെടെ രാജ്യത്തെ പതിനൊന്ന് കേന്ദ്രസര്‍വ്വകലാശാലകളിലെ വിവിധ ബിരുദ ബിരുദാനന്തര, പി.എച്ച്.ഡി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷ (ഇഡഇഋഠ 2017) ഇന്നും നാളെയുമായി വിവിധ കേന്ദ്രങ്ങളില്‍ നടക്കും.കേരളത്തില്‍ തിരുവനന്തപൂരം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കാസര്‍കോട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് ഈ വര്‍ഷത്തെ അപേക്ഷകര്‍. സയന്‍സ് സ്ട്രീമില്‍ ആനിമല്‍ സയന്‍സ്, ബയോകെമിസ്ട്രി ആന്റ് മോളിക്യുളാര്‍ ബയോളജി, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിനോമിക് സയന്‍സ്, ഗണിതശാസ്ത്രം, പ്ലാന്റ് സയന്‍സ്, ഫിസിക്‌സ്, ജിയോളജി എന്നീ എം. എസ്. സി. പ്രോഗ്രാമുകളും, മാനവിക വിഷയങ്ങളില്‍ ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് ആന്റ് ലാങ്‌വേജ് ടെക്‌നോളജി, സാമ്പത്തിക ശാസ്ത്രം, ഹിന്ദി ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ് എന്നീ എം. എ. പ്രോഗ്രാമുകളും, മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് എം.എസ്.ഡബ്ല്യൂ (26). മാസ്റ്റര്‍ ഓഫ് എഡ്യുക്കേഷന്‍ എം.എഡ് (50), മാസ്റ്റര്‍ ഓഫ് ലോ എല്‍.എല്‍.എം. (30), മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എം. പി. എച്ച് (30) എന്നീ പ്രോഗ്രാമുകളും 40 സീറ്റുകളുള്ള ബി. എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സും ആണ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഈ പ്രവേശന പരീക്ഷയിലൂടെ ലഭ്യമാകുന്നത്. മികച്ച നിലവാരം പുലര്‍ത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളിലൂടെ ഈ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ നല്‍കുന്ന പി.എച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും ഈ പരീക്ഷയുടെ സ്‌കോര്‍ തന്നെയാണ് പരിഗണിക്കുക. രാവിലെ 9 മണിമുതല്‍ 11 വരെ, 12 മുതല്‍ 2 വരെ, 3 മുതല്‍ 5 വരെ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സെഷനുകളിലായാണ് രണ്ട് ദിവസമായി നടക്കുന്ന എന്‍ട്രന്‍സ്. അപേക്ഷകരെ അരമണിക്കൂര്‍ മുമ്പ് മാത്രമേ ഹാളിനകത്ത് പ്രവേശിപ്പിക്കൂ. ഒബ്ജക്ടീവ് രീതിയിലുള്ള ചോദ്യങ്ങള്‍ക്ക് ഒ.എം.ആര്‍. ഷീറ്റിലാണ് ഉത്തരമെഴുതേണ്ടത്. നെഗറ്റീവ് മാര്‍ക്കുണ്ട്. പരീക്ഷ തീരുന്ന മുറയ്ക്ക് ഉത്തര സൂചിക വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. മൊബൈല്‍ ഫോണ്‍, കാല്‍ക്കുലേറ്റര്‍, മറ്റ് ഇലക്‌ട്രോണിക് സാമഗ്രികള്‍ എന്നിവയ്ക്ക് പരീക്ഷാഹാളില്‍ നിരോധനമാണ്. റിസള്‍ട്ട് ജൂണ്‍ 10ന് പ്രഖ്യാപിക്കും. ജൂലൈ ആദ്യവാരത്തോടെ ക്ലാസുകള്‍ ആരംഭിക്കും. അഡ്മിഷന്‍ ടിക്കറ്റുകള്‍ അപേക്ഷകര്‍ക്ക് ഇതിനോടകം തന്നെ ലഭ്യമാക്കിക്കഴിഞ്ഞു. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും പരീക്ഷയ്ക്കായുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ അറിയിച്ച

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.