കോട്ടയം: ജന്മഭൂമി സിനിമാ അവാര്‍ഡ് ദാനത്തോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങും താരനിശയും പ്രമുഖ കലാ സംവിധായകന് ജി. അശോക് കുമാര്‍ ഏകോപിപ്പിക്കും. മെയ് 28 ന് കോട്ടയം ബസേലിയോസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കലാപരിപാടികള്‍ സംവിധാനം ചെയ്യുന്നത് പ്രമുഖ ചലച്ചിത്ര സംവിധായകന് ജി.എസ് വിജയനാണ്.
കേരളത്തിനകത്തും പുറത്തും നിരവധി കലാപരിപാടികള്‍ ഏകോപിപ്പിച്ചിട്ടുള്ള അശോക്കുമാര് ടി.കെ രാജീവ്കുമാറിന്റെ അസോസിയേറ്റ് ഡയറക്ടറായിട്ടാണ് സിനിമാരംഗത്തേക്ക് വന്നത്. പിന്നീട് ഷോ ഡയറക്ടര്‍ എന്ന നിലയില്‍ പേരെടുത്തു. ഹരിഹരന്, എസ്.പി. ബാലസുബ്രഹ്മണ്യം, ശങ്കര്‍ മഹാദേവന്, ഉദിത് നാരായണന് തുടങ്ങി പ്രമുഖരുടെ സംഗീതപരിപാടികള്‍ രാജ്യത്തിനകത്തും പുറത്തും ഏകോപിപ്പിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ ഡ്രീംസ്, കേരള എക്സ്പ്രസ്, മോഹന്‍ലാല്‍ ഇന്‍ അമേരിക്ക, കോടമ്പാക്കം തുടങ്ങി നിരവധി താരനിശകള്‍ ഇന്ത്യയ്ക്ക് പുറത്ത് അവതരിപ്പിച്ചിട്ടുണ്ട്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളിലെ സാംസ്കാരിക പരിപാടികളുടെ ഏകോപനവും അശോകിനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: