അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു

Wednesday 17 May 2017 10:36 am IST

കൊച്ചി: പെരുമ്പാവൂരിലെ വെങ്ങോല ഗ്രാമപഞ്ചായത്തിലെ കാരുണ്യ ഹൃദയതാളം പദ്ധതിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെങ്ങോല ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എം. അവറാന്‍, മുന്‍ പഞ്ചായത്തംഗം സി.എം. അഷറഫ്, ഷമീറ റഷീദ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഹര്‍ജിക്കാര്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയില്‍ ഉണ്ടായിരിക്കെയാണ് രോഗികള്‍ക്കു വേണ്ടി കാരുണ്യ ഹൃദയ താളം പദ്ധതി ആവിഷ്‌കരിച്ചത്. പൊതുജനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇതു പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്നില്ല. പദ്ധതിയില്‍ അഴിമതിയാരോപിച്ച് വെസ്റ്റ് വെങ്ങോല സ്വദേശി ടി.പി അബ്ദുള്‍ അസീസ് നല്‍കിയ പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.