കൊച്ചി: അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നു ലക്ഷം രൂപയുടെ വിദേശത്ത് നിര്‍മിച്ച മദ്യം പിടികൂടി. രണ്ട് പേര് അറസ്റ്റിലായി. പൊറ്റക്കുഴി സ്വദേശി മോന്‍സി, ഡ്രൈവര്‍ തൃപ്പുണിത്തുറ സ്വദേശി രാജിവ് എന്നിവരാണ് പിടിയിലായത്.
കാറില്‍ മദ്യം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ കലൂര്‍ പൊറ്റക്കുഴിക്ക് സമീപത്തുനിന്നാണ് കെഎല്‍ 7 ഡിയു 6939 പള്‍സ് കാറില്‍ നിന്ന് 58 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.
കൊച്ചി പൊറ്റക്കുഴിയിലെ മോഡലിന് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോന്‍സിയുടെ ചെങ്ങന്നൂരിലെ വീട്ടിലേക്ക് കടത്തുന്നതിലിടെയാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു. വിദേശത്ത് താമസിക്കുകയായിരുന്ന ഇയാള്‍ പലതവണകളായി വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യമാണിതെന്നും എക്സൈസ് പറഞ്ഞു.
കുടുംബവീട്ടിലേക്ക് മദ്യം മൊത്തമായി കടത്താനുള്ള ശ്രമമാണ് മോന്‍സിയെ കുടുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: