പ്രതിഷ്ഠാദിന മഹോത്സവം 23 മുതല്‍

Wednesday 17 May 2017 2:32 am IST

മട്ടന്നൂര്‍: ചാവശ്ശേരി എടവട്ടശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവവും ചുറ്റമ്പലം ഏറ്റുവാങ്ങല്‍ ചടങ്ങും 23, 24, 25 തീയ്യതികളില്‍ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിക്കും. 23 ന് വൈകുന്നേരം 4 മണിക്ക് ആവട്ടി ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര പരിസരത്തു നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ആരംഭിക്കും. 24 ന് വൈകുന്നേരം 6.30ന് സ്വാമി യോഗാനന്ദ സരസ്വതി സ്വാമികള്‍ ദീപ പ്രോജ്വലനം നടത്തി അനുഗ്രഹ പ്രഭാഷണം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാനസെക്രട്ടറി എം.ശ്രീധരന്‍ നമ്പൂതിരി സംസാരിക്കും. 8 മണിക്ക് കെ.കെ.ചൂളിയാട് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. 25 ന് വൈകുന്നേരം 5.30ന് തിടമ്പ് നൃത്തം, 7 മണിക്ക് തായമ്പക, 8.30 ന് പഴശ്ശിരാജ ആവട്ടി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍, മട്ടന്നൂര്‍ താള്‍ ഡാന്‍സ് അക്കാദമി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍, 10.30 ന് ഭാരതി കാലാ ക്ഷേത്രം നൃത്തസംഗീത ഹാസ്യ വിസ്മയം അവതരിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.