കണ്ടല്‍ വനങ്ങള്‍ സന്ദര്‍ശിച്ചു

Wednesday 17 May 2017 2:33 am IST

കണ്ണൂര്‍: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്ക് സംഘടിപ്പിക്കുന്ന ശാസ്ത്ര മുകുളം യങ് സയന്റിസ്റ്റ് കണ്ണൂര്‍ ശാസ്ത്രപഠനക്കളരിയിലെ വിദ്യാര്‍ത്ഥികള്‍ പാപ്പിനിശ്ശേരി കണ്ടല്‍ വനങ്ങള്‍ സന്ദര്‍ശിച്ചു. വ്യത്യസ്ത ഇനങ്ങളെക്കുറിച്ചുള്ള അറിവും പാഠങ്ങളും പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ പ്രൊഫ.ഭാസ്‌ക്കരന്‍ വിശദീകരിച്ചു. പാപ്പിനിശ്ശേരി ഇക്കോ-ടൂറിസം സൊസൈറ്റിയുടെ കണ്ടല്‍ പഠന ഗവേഷണ കേന്ദ്രത്തിലെ ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സോമന്‍ പുഴയറിവും കെ.പ്രദീപ് കൂമാര്‍ നെല്ലും മീനും പദ്ധതികളെക്കുറിച്ചും ക്ലാസ്സെടുത്തു. അറുപതോളം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും കയ്പാടും പരിസരങ്ങളും അതിലെ സൂക്ഷ്മ ജീവികളെയും ഒക്കെ അടുത്തറിഞ്ഞു. സയന്‍സ് പാര്‍ക്ക് ഡയറക്ടര്‍ എ.വി.അജയകുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രകൃതി യാത്ര വൈകുന്നേരം 5.30 ന് സമാപിച്ചു. നാളത്തെ ശാസ്ത്ര ഗവേഷകര്‍ക്ക് മണ്ണൂം മനുഷ്യനും പുഴയും കാടും അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫീല്‍ഡ് ട്രിപ്പ്. പാപ്പിനിശ്ശേരി തുരുത്തിയിലെ മീന്‍പിടുത്തക്കാരനായ യൂസഫ്, കന്നുകാലി വളര്‍ത്തല്‍ ഉപജീവനമാര്‍ഗ്ഗമാക്കിയ നാണു, നെല്‍കൃഷി കര്‍ഷകനായ കുമാരന്‍ തുടങ്ങിയവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.