കണ്ണൂര്‍: കുടുംബശ്രീ കണ്ണൂര്‍ ജില്ലാമിഷന് മഹിളാകിസാന്‍ സശാക്തീകരണ്‍ പര്യോജന പദ്ധതിയുടെ ഭാഗകമായി നാടന്‍ കാര്‍ഷിക വിത്തുകളുടെ പ്രദര്‍ശനം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇ എം എസ് സ്മാരക ഹയര്‍സെക്കന്ററി സ്കൂളില്‍ വെച്ച് 2017 മെയ് 16, 17 തീയ്യതികളില്‍ പി.കെ.ശ്രീമതി എപിയുടെ സാന്നിധ്യത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി.സുമേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 150 ല്‍ പരം നാടന്‍ നെല്ലിനങ്ങളുടെയും മറ്റ് വിവിധങ്ങളായ കാര്‍ഷിക വിളകളുടേയും നാടന്‍ വിത്തുകളും പ്രദര്‍ശനത്തിന് മാറ്റ്കൂട്ടി. സംഘകൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വിത്തറിഞ്ഞ് കൃഷി ചെയ്യുന്നതിനും കാര്‍ഷിക ജൈവ വൈവിധ്യ പരിപാലനത്തിനും ജൈവകൃഷിയുടേയും സുരക്ഷിതഭക്ഷണം ഉറപ്പാക്കുന്നതിനും അതോടൊപ്പം കണ്ണൂരിനെ തരിശ് രഹിത ജില്ലയായി വാര്‍ത്തെടുക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഈ വിത്ത് മേള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: