കണ്ണൂര്‍: ട്രാഫിക് സുരക്ഷ മുഖ്യപ്രമേയമാക്കി ക്രിയേറ്റീവ് ഫോട്ടോഗ്രാഫേഴ്സ് ഫോറം സംഘടിപ്പിക്കുന്ന ട്രാഫിക് ലൈഫ് പ്രദര്‍ശനം ഇന്ന് മുതല്‍ 19 വരെ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. ഫോട്ടോകളോപ്പം ട്രാഫിക് സുരക്ഷാ ബോധവത്കരണ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 11.30 ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.ടി.ശശി ബുള്ളറ്റിന് പ്രകാശനം ചെയ്യും. 19 ന് വൈകുന്നേരം 4 മണി മുതല്‍ സംവാദം, കുടുംബസംഗമം, കെ.രാഘവന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും. സമാപന സമ്മേളനത്തില്‍ ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വിതരണം ചെയ്യും. വ്യത്യസ്ത മേഖലകളില്‍ സ്തുത്യര്‍ഹസേവനം നടത്തിയവരെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത ഫോട്ടോഗ്രാഫര്‍ നന്ദകുമാര്‍ മൂടാടി മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: