മട്ടന്നൂര്‍: ജെസിഐ പഴശ്ശിയുടെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരേയും അനുമോദിച്ചു. മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ ആകാശവാണി സ്റ്റേഷന് ഡയരക്ടര്‍ കെ.ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജെസിഐ സോണല്‍ പ്രസിഡണ്ട് ദിലീപ് ടി.ജോസഫ് പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജെസിഐ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ അജിത്ത് മേനോന് ക്ലാസ്സെടുത്തു. കെ.പി.ജോബി, പി.റയീസ് എന്നിവര്‍ സംസാരിച്ചു. ഡോ.കെ.പി.ജിബിന്‍ സ്വാഗതവും കെ.പി.ഷിബു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: