കണ്ണൂര്‍: ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ അറുപത്തിയൊന്നാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പഴയങ്ങാടിക്കടുത്ത് വെങ്ങരയിലെ നിര്‍ധന കുടുംബമായ ശോഭ-സുരേന്ദ്രന് ദമ്പതിമാര്‍ക്ക് ആര്‍ട്ട് ഓഫ് ലിവിംഗിന്റെ നേതൃത്വത്തില്‍ ഗുരുജീവനം ട്രസ്റ്റ് വക സൗജന്യമായി വീട് നിര്മ്മിച്ചുനല്കി. പി.പി.ദാമോദരന്‍, കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ ഗൃഹ നിര്‍മ്മാണത്തിന് നേതൃത്വം നല്കി. ട്രസ്റ്റ് പ്രസിഡണ്ട് ഡോ.പദ്മനാഭന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീശ്രീ രവിശങ്കര്ര്ജിയുടെ പ്രമുഖ ശിഷ്യന് സ്വാമി ദീപക്ജി ശോഭ-സുരേന്ദ്രന് ദമ്പതിമാര്‍ക്ക് താക്കോല്‍ ദാനം നടത്തി ഗൃഹസമര്പ്പണകര്മ്മം നിര്‍വ്വഹിച്ചു. ആര്‍ട് ഓഫ് ലിവിങ്ങ് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് പവനാനന്ദന്‍, പ്രശാന്ത് നമ്പ്യാര്‍, എ.സി.രവീന്ദ്രന്, സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: