കണ്ണൂര്‍: സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കാവുന്ന പദ്ധതികളെ കുറിച്ച് ആലോചിക്കുന്നതിന് തുടര്‍വിദ്യാഭ്യാസം പ്രാദേശിക സാധ്യതകള്‍ എന്ന വിഷയത്തില്‍ കര്‍മ്മപദ്ധതി രൂപീകരണ ശില്പശാല സംഘടിപ്പിക്കുന്നു. 20 ന് ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ പി ജയബാലന്‍ അധ്യക്ഷത വഹിക്കും. കെ.വി.ഗോവിന്ദന് വിഷയം അവതരിപ്പിക്കും. വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖര്‍ ശില്പശാലയില് പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: