-
കണ്ണൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പരിധിയില്‍ നടുവില്‍ ഗ്രാമപഞ്ചായത്തിലെ ആണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന് നല്‍കുന്നതിനായി താല്‍ക്കാലിക ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയത്തില്‍ ബിരുദവും ബി എഡും ഉളളവര്‍ക്ക് അപേക്ഷിക്കാം. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 30 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തളിപ്പറമ്പ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കരിമ്പം പിഒ, തളിപ്പറമ്പ് 670142 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9495127148.
പ്രതികരിക്കാൻ ഇവിടെ എഴുതുക: