തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില ദിനത്തോടനുബന്ധിച്ച് പുകയിലയും ആരോഗ്യവും എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങള്‍ നടത്തും. ചെറുകഥ, ചെറുകവിത, കാര്‍ട്ടൂണ്‍ പോസ്റ്റര്‍, ഹ്രസ്വചിത്രം എന്നിവയിലാണ് മത്സരം. സ്കൂള്‍, പ്ലസ്ടു, കോളേജ്, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ ഉണ്ടാവുക. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന ദിവസം മെയ് 25. ഫോണ്‍: 8289895253.
പ്രതികരിക്കാൻ ഇവിടെ എഴുതുക: