വാര്‍ഷിക ജനറല്‍ബോഡി യോഗം

Wednesday 17 May 2017 2:42 am IST

കൂത്തുപറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊക്കിലങ്ങാടി യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ബോഡിയും കുടുംബധനസഹായവിതരണവും കൂത്തുപറമ്പ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡണ്ട് സി.അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി ജില്ലാ സെക്രട്ടറി എ.സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. മാര്‍ച്ച് 25ന് അന്തരിച്ച തൊക്കിലങ്ങാടി യൂണിറ്റിലെ ആമ്പിലാട് സ്വദേശി പാറായി ബാബുവിന്റെ കുടുംബത്തിനുള്ള ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. കെ.സി.ബാലന്‍ അധ്യക്ഷനായിരുന്നു. പുതിയ ഭാരവാഹികളായി ഇ.ഗോപകുമാര്‍ (ജനറല്‍ സെക്രട്ടറി), കെ.സി.ബാലന്‍ (പ്രസിഡണ്ട്), എം.എന്‍.അബ്ദുള്‍ അസീസ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.