സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

Wednesday 17 May 2017 2:45 am IST

കണ്ണൂര്‍: കണ്ണൂര്‍ ആര്‍എംഎസ്എയുടെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലയിലെ ഗവ.ഹൈസ്‌കൂളുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം പി.കെ.ശ്രീമതി എംപി നിര്‍വ്വഹിച്ചു. ജില്ലയിലെ 100 ഗവ. ഹൈസ്‌കൂളുകള്‍ക്ക് 15,100 രൂപ വിലയുള്ള സ്‌പോര്‍ട്‌സ് കിറ്റുകളാണ് വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ആര്‍എംഎസ്എ അസി.പ്രോജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ് പദ്ധതി വിശദീകരണം നടത്തി. കണ്ണൂര്‍ ഡിഡിഇ ബാബുരാജന്‍, കണ്ണൂര്‍ ഡിഇഒ പ്രസന്നകുമാരി, തളിപ്പറമ്പ ഡിഇഒ ബാലചന്ദ്രന്‍ മഠത്തില്‍, തലശ്ശേരി ഡിഇഒ കെ.രാധാകൃഷ്ണന്‍, സെക്രട്ടറി-സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എം.കെ.നിക്കോളജസ് എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.വിനീഷ് സ്വാഗതവും മുഹമ്മദലി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.