തലശ്ശേരി: നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരീബാഗ്, നോണ്‍ വൂവണ്‍ ബാഗുകള്‍ എന്നിവയുടെ സംഭരണവും വിലയും തടയുന്നതിന്റെ ഭാഗമായി തലശ്ശേരി നഗരസഭാ ഹെല്‍ത്ത് വിഭാഗം വ്യാപക പരിശോധന നടത്തി. ഇന്നലെ കാലത്ത് ആറ് മണിമുതല്‍ 117 കടകളില്‍ പരിശോധന നടത്തി. 18 കടകളില്‍ നിന്നായി 39 കിലോ നിരോധിത ക്യാരീബാഗുകള്‍ പിടികൂടിയിട്ടുണ്ട്. തുടര്‍ന്നും വില്പന നടത്തുന്ന വ്യാപാരികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് വിഭാഗം അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: