തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രച്ചിറയുടെ ആനപ്പടവിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന കോഴി വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടാന്‍ നഗരസഭ ഉടമക്ക് നോട്ടീസ് നല്കി. ഇവിടെയുള്ള ഒരു പഴയ കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് കോഴിയെ വളര്‍ത്തുന്നത്. ഇതുമൂലം ഇവിടെനിന്നുള്ള മാലിന്യങ്ങളും കോഴിത്തൂവലുംമറ്റും ക്ഷേത്രച്ചറിയില് വീണ് കുളം അശുദ്ധമാകുന്നത് പതിവാണ്. ഇതിനെ തുടര്‍ന്ന് ക്ഷേത്രംചിറ സംരക്ഷണ സമിതി ഭാരവാഹികള്‍ നഗരസഭക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: