തലശ്ശേരി: ഐഎംഎയുടെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരായ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ഡോ.കെടിപി നമ്പ്യാര്‍ ആന്റ് കെ.ടി.ശ്രീദേവി അമ്മ മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് നല്‍കും. മറ്റ് സ്കോളര്‍ഷിപ്പുകളൊന്നും ലഭിക്കാത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ അവരുടെ കുടുംബ വരുമാനം തെളിയിക്കുന്ന രേഖകളും പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും സഹിതം ജൂണ്‍ 20ന് മുമ്പ് അപേക്ഷ നല്‍കണം. വിലാസം സെക്രട്ടറി ഐഎംഎ ഹൗസ്, കോര്‍ട്ട് റോഡ്, തലശ്ശേരി, ജൂലൈ 1ന് ഐഎംഎ ഹാളില്‍വെച്ച് എന്‍ഡോവ്മന്റ് വിതരണം ചെയ്യുന്നതാണ്. ഫോണ്‍: 04902320892.
പ്രതികരിക്കാൻ ഇവിടെ എഴുതുക: