മുദ്ര പദ്ധതിയുടെ ഉദ്ഘാടനം 19ന്

Wednesday 17 May 2017 2:49 am IST

കണ്ണൂര്‍: മുണ്ടേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനെ അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തുന്ന മുദ്ര പദ്ധതിയുടെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസമഹാസംഗമത്തിന്റെ ഉദ്ഘാടനവും 19ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായിവിജയന്‍ നിര്‍വ്വഹിക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി ലോഗോപ്രകാശനം ചെയ്യും. കെ.കെ.രാഗേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് മികവിന്റെ കേന്ദ്രം പ്രഖ്യാപനം നടത്തും. ഗുണമേന്‍മയുള്ള വിദ്യാഭ്യാസവും അന്താരാഷ്ട്ര ഉള്ളടക്കവും ശാസ്ത്രകേരളം എഡിറ്റര്‍ ഒ.എം.ശങ്കരന്‍ അവതരിപ്പിക്കും. മാസ്റ്റര്‍ പ്ലാന്‍ അവതരണം പത്മശ്രീ ജി ശങ്കര്‍ നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.പങ്കജാക്ഷന്‍, ഇ.രത്‌നാകരന്‍, പി.പി.ശ്രീജന്‍, പി.സി.അഹമ്മദ് കുട്ടി, വി.ലക്ഷ്മണന്‍, എം.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.