കണ്ണൂര്‍: കെഎംസി-എംസി നമ്പറുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനുമായി സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് സമിതിയുടെ ആഭിമുഖ്യത്തില്‍ 19 ന് വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ ഓട്ടോറിക്ഷ തൊഴിലാളികളുടെ കണ്വെന്ഷന് നടക്കും. വിവിധ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
ഓട്ടോറിക്ഷ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ട്രേഡ് യൂണിയനുകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചുകൊണ്ടും നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ടും പരിഹാരം കാണണമെന്നും ആര്‍ടിഒ ഏകപക്ഷീമായവും നിയമവിരുദ്ധരവുമായും എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സംയുക്ത യൂണിയന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കണ്‍വെന്‍ഷനില്‍ മുഴുവന്‍ ഓട്ടോറിക്ഷാ തൊഴിലാളികളും പങ്കെടുക്കണമെന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിക്കണമെന്നും ട്രേഡ് യൂണിയന് ഭാരവാഹികളായ എന്‍.ലക്ഷ്മണന്, കുന്നത്ത് രാജീവന്, കെ.രാജീവന്, കെ.പി.ഗുരുദാസന്, പി.കെ.ശശികുമാര്‍, സി.കെ.ജയരാജന് തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: