അമാന്‍ ബില്‍ഡ് മാര്‍ട്ട് പഴയങ്ങാടി ഷോറൂം ഉദ്ഘാടനം 18 ന്

Wednesday 17 May 2017 3:00 am IST

കണ്ണൂര്‍: പയ്യന്നൂര്‍ കേന്ദ്രീകരിച്ച് പത്ത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അമാന്‍ ഗ്രൂപ്പിന്റെ പുതിയ സംരഭമായ അമാന്‍ ബില്‍ഡ് മാര്‍ട്ട് പഴയങ്ങാടി ഷോറൂം 18 ന് ഉദ്ഘാടനം കാലത്ത് 10 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.കരുണാകരന്‍ എം പി, ബ്രാന്‍ഡ് അംബാസിഡര്‍ മുഹമ്മദ് റാഫി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നാലു നിലകളിലായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അമാന്‍ ബില്‍ഡ് മാര്‍ട്ട് ഷോറൂമില്‍ ലോകോത്തര ബ്രാന്‍ഡുകള്‍ അണിനിരത്തി കൊണ്ട് വിപുലമായ ശ്രേണിയില്‍ ഒരു കുടക്കീഴില്‍ ടൈല്‍സ്, സാനിറ്ററിവെയേര്‍സ്, ഇലക്ട്രിക്കല്‍സ്, പ്ലംബിംഗ്, ഹാര്‍ഡ് വെയേര്‍വ്‌സ്, പെയിന്റ്, ഫാന്‍സി ലൈറ്റ്, ഗ്ലാസ് എന്നിവ ഈ സ്ഥാപനത്തില്‍ ലഭ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ മൊയ്തു ഹാജി കടന്നപ്പള്ളി, എംഡി എം.മുഹമ്മദ് ബഷീര്‍, ഐഎസ്എല്‍ താരം മുഹമ്മദ് റാഫി, സി.എച്ച്.അഷറഫ്, നിസാര്‍ അഹമ്മദ്, അബ്ദുള്‍ബാരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.