അമൃതഭാരതി വിജയികളെ ആശീര്‍വദിച്ചു

Wednesday 17 May 2017 5:11 pm IST

കുവൈറ്റ് സിറ്റി: അമൃതഭാരതി പരീക്ഷയില്‍ വിജയം വരിച്ചവരെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. സേവാദര്‍ശന്റെ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ആശീര്‍വാദ സഭ ചേര്‍ന്നത്. ഉദാത്തമായ ഭാരതീയ സംസ്‌കാരത്തിന്റെ ഊര്‍ജ്ജമുള്‍ക്കൊണ്ടു ഭാരതത്തിന്റെ സാംസ്‌കാരിക സ്രോതസ്സ് വളര്‍ന്നു വരുന്ന തലമുറയ്ക്ക് പകര്‍ന്നു കൊടുവാന്‍ ഉതകുന്ന പാഠ്യ പദ്ധതികള്‍ ഉള്‍പ്പെടുത്തി സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അമൃത ഭാരതി വിദ്യാപീഠം കുവൈറ്റില്‍ ഏതാനും വര്‍ഷമായി പരീക്ഷ നടത്തുന്നുണ്ട്. ബാലദര്‍ശന്റെ നേതൃത്വത്തില്‍ ''അമൃത പ്രബോധിനി മലയാളം പരീക്ഷ'' എന്ന പേരിലാണ് കുവൈറ്റില്‍ പരീക്ഷ നടത്തുന്നത്.. പ്രവാസ ജീവിതത്തില്‍ നിന്നുകൊണ്ട ്തന്നെ നിരവധി കുട്ടികള്‍ മാതൃഭാഷ പഠിച്ചു പരീക്ഷ എഴുതുകയും റാങ്കുള്‍പ്പെടെ മേടിച്ചു ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.