കണ്ണൂര്‍: കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി കണ്ണൂരിലെത്തി. സിപിഎം ആക്രമണത്തില്‍ പയ്യന്നൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹായിരുന്ന കക്കംപാറയിലെ സി. ബിജുവിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം കണ്ണൂരിലെ അക്രമങ്ങളിലും കൊലപാതകങ്ങളിലും ആശങ്ക രേഖപ്പെടുത്തി. ബിജുവിന്റെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിച്ച അദ്ദേഹം നീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
തന്റെ മകന്റെ കൊലപാതികകളെ നിമയമത്തിന് മുമ്പില്‍ കൊണ്ടു വരണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നേടികൊടുക്കണമെന്നും ബിജുവിന്റെ അച്ഛന് പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നും അതുകൊണ്ട് തന്നെ ഇവിടെ നിന്ന് നീതി കിട്ടില്ലെന്നും വ്യക്തമാക്കിയ ബിജുവിന്റെ അച്ഛന് സിബിഐ അന്വേഷണം വേണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയായിട്ടാണ് താനെത്തിയിരിക്കുന്നതെന്ന് റൂഡി പറഞ്ഞു. മോദിജിയേയും അമിത് ഷായേയും കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് പറഞ്ഞ റൂഡി താങ്കള്‍ക്ക് നീതി ഉറപ്പാക്കുമെന്നും ബിജുവിന്റെ അച്ഛനോടായി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ കേന്ദ്രമന്ത്രിയെ അനുഗമിച്ച് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: