കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് മേയറെ ഉപരോധിച്ച സംഭവത്തില്‍ ലീഗ് നേതാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പതു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ പ്രസിഡണ്ട് യു.കെ.സെയ്തിനെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജനകീയ സമരങ്ങളോടുള്ള കോര്പ്പറേഷന് അവഗണനയില്‍ പ്രതിഷേധിച്ച് മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച മേയറെ ഉപരോധിച്ചിരുന്നു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും മാനസീക പീഡനം ഏല്‍പ്പിക്കുകയും ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: