നാറാത്ത്: ഭാരതി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ 21 ന് സൗജന്യ ഹൃദ്രോഗ പ്രമേഗഹരോഗ നിര്‍ണയ ക്യാമ്പ് നടത്തും. നാറാത്ത് യുപി സ്കൂളില്‍ നടക്കുന്ന ക്യാമ്പ് അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കെ.ജി.ബാബുവിന്റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്യാമള ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ പ്രഗത്ഭരായ ഹൃദ്രോഗ, പ്രമേഹരോഗ ചികിത്സാ വിദഗ്ധര്‍ ക്യാമ്പില്‍ പങ്കെടുക്കും. രക്ത പരിശോധന, ബിപി പരിശോധന, ഇസിജി, എക്കോ ടെസ്റ്റ് എന്നിവ സൗജന്യമായി നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 20 ന് മുമ്പ് 8304065298, 9656724503 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: