ഇരിട്ടി: പായം വിവേകാനന്ദ കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒന്നര മാസമായി നടന്നുവരുന്ന കമ്പ്യൂട്ടര്‍ പരിശീലന പരിപാടിയുടെ ഭാഗമായി സാംസ്കാരിക സംഗമം നടത്തി. എബിവിപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഒ.നിധീഷ് മുഖ്യാതിഥിയായി. ഷാജി ഒതയോത്തിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഫാദര്‍ ആന്റണി മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്സന് തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. അറുപത് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ രതീഷ് പുന്നാട് വിതരണം ചെയ്തു. ആര്‍എസ്എസിന്റെ ആദ്യകാല പ്രവര്‍ത്തകരായ പൂവാടന്‍ അച്ചു, കുഞ്ഞിമാധവന്‍, പാരമ്പര്യ ചികിത്സാ വിദഗ്ധരായ ത്രേസ്യാമ്മ ഫിലിപ്പ്, പവിത്രന് കരിപ്പായി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം ജിതേഷ് പായം ഏറ്റുവാങ്ങി. ജോസ് തോമസ്, രതീഷ് പുന്നാട്, ഗിരീഷ് കൈതേരി, വിപിന്‍ വിജയന് തുടങ്ങിയവര്‍ സംസാരിച്ചു. ഇ.വൈശാഖ് സ്വാഗതവും എം.കെ.രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: