ന്യൂഡല്‍ഹി:രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി പ്രണബ് കുമാര്‍ മുഖര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.തെരഞ്ഞെടുപ്പു വരണാധികാരിയും രാജ്യസഭ സെക്രട്ടറിയുമായ വി.കെ. അഗ്നിഹോത്രിയുടെ ചേംബറിലെത്തിയാണു പത്രിക സമര്‍പ്പിച്ചത്. നാലു സെറ്റ് പത്രികകളാണു പ്രണബിനു വേണ്ടി സമര്‍പ്പിച്ചത്.പ്രധാനമന്ത്രി മന്മോഹന് സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, മുലായം സിങ് യാദവ് (സമാജ് വാദി പാര്‍ട്ടി ), ടി.ആര്. ബാലു (ഡിഎംകെ), ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), ഇ. അഹമ്മദ് (മുസ്ലിം ലീഗ്), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ്), ലാലു പ്രസാദ് യാദവ്, റാം വിലാസ് പാസ്വാന്, കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ എന്നിവര്‍ പ്രണബിനൊപ്പമുണ്ടായിരുന്നു.എതിര് സ്ഥാനാര്‍ഥി പി.എ. സങ്മ ഉച്ചയ്ക്കു ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: