മയ്യഴി: അഴിയൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും അറുപതാം വാര്‍ഷികാഘോഷവും മെയ് അവസാന വാരം നടത്താന്‍ സംഘാടക സമിതി രൂപീകരിച്ചു. ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപിക പി.കെ.വിജയലക്ഷ്മിയ്ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കും.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.ടി.ശ്രീധരന്, വി.പി.സുരേന്ദ്രന്, പ്രദീപ് ചോമ്പാല, പി.സാലിം, മുബാസ് കല്ലേരി, കെ.ടി.നേശന്‍, കെ.വി.രാജന്, കെ.ടി.രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഇ.ടി.അയൂബ്-ചെയര്മാന്, കെ.പ്രേമലത-ജനറല്‍ കണ്‍വീനര്‍, പി.വത്സന്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: