ഇരിട്ടി: കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തുകയായിരുന്ന കര്‍ണ്ണാടക മദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാവേലിക്കര സ്വദേശി എന്‍.എസ്.ജോയി (64 ) ആണ് ചൊവ്വാഴ്ച രാത്രി 8 മണിയോടെ കിളിയന്തറ ചെക്ക് പോസ്റ്റില്‍ എക്സൈസ് ഇന്‍സ്പെക്റ്റര്‍ ഇ.ജിനീഷ്, സി ഇ ഒ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാളില്‍ നിന്നും180 എംഎല് വരുന്ന 40 ടെട്രോ പാക്ക് കര്‍ണ്ണാടക മദ്യം പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: