ശാസ്ത്രപഠനക്കളരി സമാപിച്ചു

Wednesday 17 May 2017 6:37 pm IST

കണ്ണൂര്‍: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സയന്‍സ് പാര്‍ക്ക് സംഘടിപ്പിച്ച ശാസ്ത്ര മുകുളം യങ് സയന്റിസ്റ്റ്@കണ്ണൂര്‍, ശാസ്ത്രപഠനക്കളരി സമാപിച്ചു. 6ന് ആരംഭിച്ച പഠനക്കളരിയില്‍് 20 സെഷനുകളിലായി വിവിധ വിഷയങ്ങളും പരീക്ഷണങ്ങളും ചര്‍ച്ചകളും സിനിമാ പ്രദര്‍ശനവും ഫീല്‍ഡ് ട്രിപ്പും നടന്നു. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനും ഗവേഷണ പഠനങ്ങള്‍ക്ക് കുട്ടികളില്‍ താല്‍പര്യമുണര്‍ത്തുന്നതിനും വേണ്ടി സംഘടിപ്പിച്ച പദ്ധതിയില്‍ 135 പേര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. 100 പേരെയാണ് തെരഞ്ഞെടുത്തത്. സമാപന സമ്മേളനം കണ്ണൂര്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം പ്രൊഫ.കെ.എ.സരള നിര്‍വ്വഹിച്ചു. കെ.പി.ജയപാലന്‍, പി.പി.ഷാജിര്‍, ടി.പി.നേണുഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.