അഖിലകേരള വികലാംഗ ഫെഡറേഷന്റെ ജില്ലാ സമ്മേളനം 21ന്

Wednesday 17 May 2017 7:07 pm IST

കണ്ണൂര്‍: അഖിലകേരള വികലാംഗ ഫെഡറേഷന്റെ ജില്ലാ സമ്മേളനം 21ന് നടക്കും. കോളജ് ഓഫ് കോമേഴ്‌സില്‍ രാവിലെ 10 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അംഗപരിമിതര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിയമത്തിന്റെ നൂലിഴ പരിശോധിച്ച് നഷ്ടപെടുത്തുന്നതിനെ യോഗം ഗൗരവമായി ചര്‍ച്ച ചെയ്യും. അംഗപരിമിതരുടെ ക്ഷേമത്തിന് വേണ്ടിയുള്ള വിവിധ ആവശ്യങ്ങള്‍ യോഗം ചര്‍ച്ച ചചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.വി.മോഹനന്‍, ബാബുരാജ് ഉളിക്കല്‍, പുന്നാട് മോഹനന്‍, ടി.ഉസാമത്ത് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.