കണ്ണൂര്‍: ജില്ലയിലെ ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള കൈത്തറി യൂണിഫോം വിതരണത്തിന് തയ്യാറായി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം 23ന് രാവിലെ 9.30 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. പ്രസിഡണ്ട് കെ.വി.സുമേഷ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബുരാജിന് യൂനിഫോം കൈമാറും.
ഒരോ കുട്ടിക്കും രണ്ട് സെറ്റ് വീതം യൂനിഫോമിനുള്ള തുണിയാണ് നല്‍കുന്നത്. ഇതിനായി 218919 മീറ്റര്‍ ഷര്‍ട്ടിങ്ങ് തുണിയും 82043 മീറ്റര്‍ സ്യൂട്ടിങ്ങ് തുണിയുമാണ് കൈത്തറി സംഘങ്ങള്‍ വഴി ഉല്‍പ്പാദിപ്പിച്ചിരിക്കുന്നത്. സ്കൂളുകള്‍ നിര്‍ദേശിച്ച പ്രകാരമുള്ള 40 വ്യത്യസ്ത നിറത്തിലാണ് ഇവ വിദ്യാര്ഥികളിലെത്തുക.
വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വഴി എഇഒമാര്‍ക്കാണ് യൂനിഫോം തുണി കൈമാറുക. സ്കൂളിലേക്കുള്ള വിതരണം എഇഒമാരുടെ മേല്‍നോട്ടത്തിലായിരിക്കും. അടുത്തയാഴ്ചയോടെ തന്നെ യൂനിഫോം തുണി വിതരണം നടത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: